പുലിക്കുരുമ്പ: സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. തോമസ് പൈമ്പിള്ളിൽ കൊടിയേറ്റി തിരുസ്വരൂപ പ്രതിഷ്ഠയും നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, സെമിത്തേരിയിൽ ഒപ്പീസ് എന്നിവക്ക് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. അജേഷ് തുരുത്തേൽ കാർമികത്വം വഹിച്ചു.
24 വരെ എല്ലാ ദിവസവും വൈകുന്നേരം നാലുമുതൽ ജപമാല പ്രാർഥന, പ്രസുദേന്തിമാർക്കുള്ള പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. ഷോജിൻ കണിയാംകുന്നേൽ, ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ, ഫാ. ക്രിസ് കടക്കുഴിയിൽ, ഫാ. ജിസ് കളപ്പുരയ്ക്കൽ, ഫാ. നെൽസൺ ഞാളിയത്ത്, ഫാ. സിറിൽ ചെറുകരക്കുന്നേൽ, ഫാ. തോമസ് തടത്തിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.
23ന് വൈകുന്നേരം ആറിന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീർവാദം, കാഴ്ചവയ്പ്പ്. 24ന് വൈകുന്നേരം 6.15ന് ഭക്തസംഘടനകളുടെ വാർഷികം, കാഴ്ചവയ്പ്പ്, ഗിറ്റാർ ഫ്യൂഷൻ ഷോ എന്നിവ നടക്കും. 25ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ജപമാല പ്രാർഥന, കാഴ്ചവയ്പ്പ്, 4.30ന് തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് തലശേരി അതിരൂപത മതബോധന ഡയറക്ടർ ഫാ. ആന്റണി കിടാരം കാർമികത്വം വഹിക്കും. 6.15ന് ടൗൺ കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം, പള്ളിയിൽ സമാപനാശീർവാദം എന്നിവയ്ക്കുശേഷം മ്യൂസിക് നൈറ്റും ഉണ്ടായിരിക്കും.
സമാപന ദിനമായ 26ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് ജപമാല പ്രാർഥന. വൈകുന്നേരം 4.30ന് കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെക്ടർ റവ. ഡോ. മാത്യു പട്ടമനയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ കുർബാന, വചനസന്ദേശം, കാഴ്ചവയ്പ്പ് എന്നിവ നടക്കും. ഫാ. ജോബിൻ പുതുമന, ഫാ. ജെറിൻ പന്തല്ലൂപ്പറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് കുരിശടിയിലേക്ക് പ്രദക്ഷിണം, സമാപനാശീർവാദം.